നുറുക്ക് ഗോതമ്പുണ്ടോ പ്രോട്ടീന്‍ സമ്പന്നമാകും ആഹാരം
മിക്കവാറും എല്ലാ വീട്ടിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ് . ഇത് പ്രോട്ടീന്റെ സമ്പന്നഉറവിടമാണെന്നും പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഗുകരമാണെന്നും പക്ഷേ അധികമാര്‍ക്കും അറിയുമെന്ന് തോന്നുന്നില്ല.
നാരുകളുടെയും പ്രോട്ടീനുകളുടെയും സമ്പന്നമായ ഉറവിടമായ ഡാലിയ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍, പ്രമേഹത്തിന് അനുകൂലമായ ഭക്ഷണമായി ഇത് മാറും. കൂടാതെ, ഇത് കലോറിയില്‍ കുറവുള്ളതിനാല്‍ ആരോഗ്യകരമായ ദഹനത്തിനും ഉപാപചയത്തിനും സഹായിക്കുന്നു. ഈ ഗുണങ്ങള്‍ ശരീരഭാരം കറയ്ക്കാനും സഹായകമാകുന്നു.
നുറുക്ക് ഗോതമ്പിന്റെ മറ്റ് ചില ഗുണങ്ങള്‍
ദഹന സൗഹൃദം:
രുചികരവും പോഷകഗുണമുള്ളതും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ഒരു വിഭവം എന്ന നിലയില്‍ ഇത് ദിവസവും കഴിക്കാവുന്ന ഒരു മികച്ച ഭക്ഷണമാണ്. കുഞ്ഞുങ്ങള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് നല്‍കാനാകുന്ന പോഷകസമ്പന്നമായ ഭക്ഷണം കൂടിയാണ് നുറുക്ക് ഗോതമ്പ്.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു:
ചര്‍മ്മപ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വീക്കം. അതുകൊണ്ട് തന്നെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള നുറുക്ക് ഗോതമ്പ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമായി വര്‍ത്തിക്കും.
തയ്യാറാക്കാന്‍ എളുപ്പമാണ്:
തയ്യാറാക്കാന്‍ എളുപ്പമുള്ള വിഭവമായതിനാല്‍ പ്രഭാതഭക്ഷണത്തിനായി നുറുക്ക് ഗോതമ്പ് ഉപയോഗിക്കാം. ദിവസവും ഒരേ രീതിയില്‍ കുക്ക് ചെയ്യാതെ നുറുക്ക് ഗോതമ്പ് കൊണ്ട് വൈവിധ്യമാകര്‍ന്ന വിഭവങ്ങള്‍ പരീക്ഷിക്കാം. മധുപലഹാരങ്ങളുണ്ടാക്കാനും ഉച്ചയൂണിനൊപ്പം പായസമുണ്ടാക്കാനും ഇത് ഉപയോഗിക്കാം.